ആലപ്പുഴ: പക്ഷിപ്പനിയെക്കുറിച്ച് പഠിക്കുന്നതിന് നിയോഗിച്ച വിദഗ്ദ്ധസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്നലെ സംസ്ഥാന സർക്കാരിന് കൈമാറി. റിപ്പോർട്ട് അടുത്ത ദിവസം വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനം എടുക്കും. റിപ്പോട്ട് കൈമാറുന്നതിന് മുമ്പ് വകുപ്പ് ഡയറക്ടർ സംഘവുമായി ആശയവിനിമയം നടത്തിയിരുന്നു. മൂന്ന് ദിവസം തിരുവനന്തപുരം പേരൂർക്കടയിലെ വെറ്ററിനറി ഹാളിൽ യോഗം ചേർന്ന് വിശദമായി ചർച്ച നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ഡോ. ഷീല സാലി ടി.ജോർജ്ജ് ചെയർമാനായുള്ള 18അംഗം സംഘം രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ സന്ദർശിച്ച് വിവരശേഖരണം നടത്തിയി​രുന്നു