കായംകുളം: എസ്.എൻ ഇന്റർനാഷണൽ മോഡൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡേവിഡ് മാത്യു രചിച്ച " പ്രചോദനത്തിന്റെ പാസ്‌വേഡുകൾ "
എന്ന പുസ്തകം ശ്രീനാരായണ സാംസ്കാരിക സമിതി പ്രസിഡന്റും സ്കൂൾ മാനേജരുമായ ഡോ.പി.പത്മകുമാർ, സെക്രട്ടറി ശ്രീ. പള്ളിയാമ്പിൽ ശ്രീകുമാറിന് കൈമാറി പ്രകാശനം ചെയ്തു. പ്രൊഫ. ടി.എം.സുകുമാരബാബു അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.വിജയശ്രീ ടി.എസ് സ്വാഗതം പറഞ്ഞു. ഡി.പ്രദീപ് കുമാർ പുസ്തകം പരിചയപ്പെടുത്തി. എസ്.എൻ വിദ്യാപീഠം പ്രിൻസിപ്പൽ കെ.ആർ.വിശ്വംഭരൻ, എസ്.എൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ശ്രീജയ, പി.ടി. എ. വൈസ് പ്രസിഡന്റ് ലക്ഷ്മി എന്നിവർ സംസാരിച്ചു.