ആലപ്പുഴ : ചെങ്ങന്നൂർ ഗവ.വനിത ഐ.ടി.ഐ.യിലെ എൻ.സി.വി.ടി. അംഗീകൃത കോഴ്‌സുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്, കംമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, സർവേയർ, കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ് വർ‌ക്ക് മെയിന്റനൻസ്, സ്റ്റെനോഗ്രാഫർ ആന്റ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ് മേക്കിംഗ് എന്നീ ട്രേഡുകളിലേക്ക് 12 വരെ അപേക്ഷിക്കാം. https://itiadmissions.kerala.gov.in, https://det.kerala.gov.in വെബ് സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിച്ച് തൊട്ടടുത്തുള്ള ഐ.ടി.ഐ.യിൽ വെരിഫിക്കേഷനായി നൽകണം. ഫോൺ : 0479 2457496, 9747454553.