ആലപ്പുഴ : അന്തർദേശീയ സഹകരണ ദിനാഘോഷവുമായി ബന്ധപ്പെട്ട താലൂക്ക് തല ആഘോഷം പോസ്റ്റൽ ആൻഡ് ബി.എസ്.എൻ.എൽ എംപ്ലോയീസ് സഹകരണ ബാങ്ക് ഹാളിൽ ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ (ജനറൽ ) വി.കെ.സുബിന ഉദ്ഘാടനം ചെയ്തു. ആലപ്പി നോർത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.നരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഓഡിറ്റ്, കേരള ബാങ്ക്. ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) എൻ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ വി.ജലന്തർ ക്ലാസ് നയിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ ) വി.സി.അനിൽകുമാർ, അമ്പലപ്പുഴ അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് റെജിദാസ്, എച്ച്.പ്രമോദ് എന്നിവർ സംസാരിച്ചു.