ആലപ്പുഴ: ഓണക്കാലം ലക്ഷ്യമിട്ട് നഗരസഭയുടെ കാർഷിക പദ്ധതിയായ പൊന്നോണത്തോട്ടം കൃഷിക്ക് തുടക്കമായി. നഗരസഭ ഓഫീസിനോട് ചേർന്നുള്ള ഒരേക്കർ സ്ഥലത്താണ് പച്ചക്കറി, ബന്ദിപ്പൂ കൃഷി ആരംഭിച്ചത്. നഗരമാലിന്യം സംസ്‌കരിച്ച് ലഭിക്കുന്ന ജൈവവളം ഉപയോഗിച്ചാണ് കൃഷി. ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ജി.സതീദേവി, എ.എസ്.കവിത, എം.ആർ.പ്രേം, ആർ.വിനിത, കക്ഷിനേതാക്കളായ സൗമ്യരാജ്, ജി.ശ്രീലേഖ, സലിംമുല്ലാത്ത്, കൗൺസിലർമാരായ ആർ.രമേഷ്, ബി.നസീർ, മനീഷ സജിൻ, ക്ലാരമ്മ പീറ്റർ, പി.റഹിയാനത്ത്, ഗോപിക വിജയപ്രസാദ്, പ്രഭ ശശികുമാർ, കൊച്ചുത്രേസ്യാമ്മ ജോസഫ്, കൃഷി ഓഫീസർ സീതാരാമൻ, കർഷകൻ ശുഭകേശൻ, സി.ഡി.എസ് ചെയർപേഴ്‌സൺ സോഫിയ അഗസ്ത്യൻ തുടങ്ങിയവർ പങ്കെടുത്തു.