ചേർത്തല: ചേർത്തല താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ അന്തർദേശീയ സഹകരണ ദിനസെമിനാർ സംഘടിപ്പിച്ചു. വാരനാട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സെമിനാർ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല ഉദ്ഘാടനം ചെയ്തു.ചേർത്തല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു. സഹകരണ നിയമഭേദഗതിയും ആവശ്യകതയും എന്ന വിഷയത്തിൽ കണ്ണൂർ ഐ.സി.എം ഫാക്കൽറ്റി അംഗം സി.വി.വിനോദ് കുമാർ ക്ലാസ് നയിച്ചു. എൻ.ആർ.ബാബുരാജ്,പി.ഡി.ബിജു,പി.രാധാകൃഷ്ണൻ,പി.ഡി. രമേശൻ,എം.ബി.ഷീജ,പ്രതുല ചന്ദ്രൻ,എ.കെ.പ്രസന്നൻ,എൽ.ജ്യോതിഷ് കുമാർ എന്നിവർ സംസാരിച്ചു.