ചേർത്തല: കൃഷി മന്ത്രി പി.പ്രസാദിന്റെ ചേർത്തലയിലെ വീട്ടുവളപ്പിൽ ഓണക്കാലപുഷ്‌പ കൃഷിക്ക് തുടക്കമായി. കഴിഞ്ഞ വർഷവും മന്ത്രി പുഷ്‌പ കൃഷിയും പച്ചക്കറി കൃഷിയും നടത്തിയിരുന്നു. ഓണത്തിന് 100 മേനി വിളവാണ് നേടിയത്. ഇക്കുറിയും ഓണവിപണി ലക്ഷ്യമിട്ടാണ് കൃഷി ആരംഭിച്ചത്. പുഷ്‌പ കൃഷി ലാഭകരമാണെന്നും ഓണത്തിന് നല്ല വില കിട്ടുമെന്നും മന്ത്രി പറഞ്ഞു. ചേർത്തലയിലെ കച്ചിക്കാരൻ ജംഗ്ഷനിലെ മന്ത്രിയുടെ വീട്ടിൽ നടന്ന നടീൽ ചടങ്ങിൽ മന്ത്രിക്കൊപ്പം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സ്വപ്ന ഷാബു, ഗീതാ കാർത്തികേയൻ,ഓമന ബാനർജി,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ശോഭാ ജോഷി,കെ.ഉമയാക്ഷൻ,ബൈരഞ്ജിത്ത്,കെ.ബി.ബിമൽറോയ്, കർഷകരായ വി.പി.സുനിൽ,വി.എസ്.ബൈജു എന്നിവർ പങ്കെടുത്തു.