മുഹമ്മ: മുഹമ്മ ശ്രാമ്പിക്കൽ ശ്രീദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും പുണർത ഉത്സവവും ഭക്തി സാന്ദ്രമായി.നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. എസ്.എൻ.ഡി.പിയോഗം കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ പൊങ്കാലക്ക് ഭദ്രദീപ പ്രകാശനം നടത്തി. യൂണിയൻ സെക്രട്ടറി പി.എസ്.എൻ ബാബു,ക്ഷേത്രം കാര്യദർശി കെ.സോമൻ, ശാഖാസെക്രട്ടറി വി.സി. വിശ്വമോഹൻ, ക്ഷേത്രം മാനേജർ ഡി.സതീശൻ,ഫിനാൻസ് കമ്മിറ്റി രക്ഷാധികാരി കെ.കെ. ഗവേഷ്, മോഹൻദാസ് പ്പണിക്കർ, ലീല വളവത്തിൽ,രഞ്ജിനി ഉദയകുമാർ, സി.കെ. അനിൽകുമാർ, ഉദയകുമാർ പള്ളിയിൽ, പുരുഷോത്തമൻ ശ്രായിൽ തുടങ്ങിയവർ പങ്കെടുത്തു.
ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി പ്രമോദ് ശാന്തി, വെച്ചൂർ അമൽശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു.