അമ്പലപ്പുഴ : ജില്ലയിൽ ആറാട്ടുപുഴ മുതൽ ചെല്ലാനം വരെ തീരദേശഹൈവേയ്ക്കുള്ള പണം സംസ്ഥാന സർക്കാർ അനുവദിച്ചതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുന്നപ്ര തെക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച് .സലാം എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 56 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എച്ച് .സലാം എം. എൽ. എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈഡ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ഷീജ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധക്ഷരായ എൻ. കെ .ബിജുമോൻ, പി. പി. ആന്റണി, സുലഭ ഷാജി, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഐ. റംലാബീവി, അമ്പലപ്പുഴ എ.എം.ഒ ഡോ.രമ്യ, മെഡിക്കൽ ഓഫീസർ ഡോ.ടി .എ. പൂർണിമ, സെന്റ് ജോൺ മരിയവിയാനി പള്ളി വികാരി ഫാ. ക്ലീറ്റസ് കാരക്കാട്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. ഓമനക്കുട്ടൻ, വി .ബാബുരാജ്, ജമാൽ പള്ളാത്തുരുത്തി, സെക്രട്ടറി ഇൻ ചാർജ് ആർ. ബിനു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ജി.സൈറസ് സ്വാഗതം പറഞ്ഞു.