കുട്ടനാട്: നീരേറ്റുപുറം പമ്പ ജലോത്സവത്തിന് മുന്നോടിയായി നീരേറ്റുപുറം എ.എൻ.സി. ജംഗ്ക്ഷനിൽ ഇന്ന് വൈകിട്ട് 4ന് നടക്കുന്ന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും അനുസ്മരണസമ്മേളനവും രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. കോപ്പറേറ്റിവ് എംപ്ലോയീസ് വെൽഫയർ ബോർഡ് ചെയർമാൻ സനൽകുമാർ മുഖ്യപ്രഭാഷണം നടത്തും. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, കൺവീനർ സജി കൂടാരത്തിൽ എന്നിവർ നേതൃത്വം നൽകും. സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 2നാണ് ജലോത്സവം.