മാവേലിക്കര​: കേരള പാണിനി എ.ആർ.രാജരാജ വർമ്മ സ്മാരകത്തിൽ സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ അനുസ്മരണ സമ്മേളനം ഡോ.ചേരാവള്ളി ശശി ഉദ്ഘാടനം ചെയ്തു. ബി. ദിലീപൻ അധ്യക്ഷനായി. ഡോ.അജു നാരായണൻ കുമാരനാശാൻ അനുസ്മരണ പ്രഭാഷണം നടത്തി. തോട്ടപ്പള്ളി രവീന്ദ്രനാഥ്, ചുനക്കര ജനാർദ്ദനൻനായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചരമശദാബ്ദി ആചരണ സംസ്ഥാന സമതിയംഗം എൻ.കെ.ബിജു, ഡോ.അമൃത, ഡോ.നെടുമുടി ഹരികുമാർ, ഡോ.കെ.ശിശുപാലൻ, എസ്.സൗഭാഗ്യകുമാരി, പ്രൊഫ.വി.ഐ.ജോൺസൺ, ഷാജി കളിയച്ചൻ, ഉഷ അനാമിക എന്നിവർ സംസാരിച്ചു. വർഗീസ് ജോർജ്ജ് സ്വാഗതവും ശരത്കുമാർ നന്ദിയും പറഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആശാൻ ചരമ ശതാബ്ദി ആചരണത്തിന്റെ സംഘാടനത്തിനായി ഡോ.ചേരാവള്ളി ശശി (ചെയർമാൻ), ഡോ.നെടുമുടി ഹരികുമാർ, ഡോ.കെ.ശിശുപാലൻ, ബി.ദിലീപൻ, വി.ഐ.ജോൺസൺ (വൈസ് ചെയർമാൻമാർ), വർഗീസ് ജോർജ്ജ് (കൺവീനർ) എന്നിവർ നേതൃത്വം നൽകുന്ന 60 അംഗ ആചരണ സമിതിയെ രൂപീകരി​ച്ചു.