ഹരിപ്പാട്: മുതുകുളം കലാവിലാസിനി വായനശാലയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വി.സാംബശിവൻ അനുസ്മരണം നടത്തി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷനായി. പി.സി.അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.കെ.പിള്ള, മിനി ജോർജ്, രമാദേവി, അജിത് രാജ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു.