photo

ചേർത്തല: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ മുഴുവൻ ഭരണസമിതി അംഗങ്ങളും ജീവനക്കാരും കേരള സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ബാങ്ക് ഒറ്റപ്പുന്ന ശാഖയിൽ അക്കൗണ്ട് ഉടമകളായി. തിരുനല്ലൂർ ബാങ്കിലെ 50 പേരാണ് ഈ കാമ്പയിനിലൂടെ അക്കൗണ്ട് ഉടമകളായത്. തിരുനല്ലൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചേർത്തല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബു ബാങ്ക് ഭരണസമിതി അംഗം ശശിധരന് പാസ്ബുക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവ് അദ്ധ്യക്ഷനായി.ഏരിയ മനേജർ ടി.ബിജുമോൻ,എം.ആർ.രാജലക്ഷ്മി,കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി.എം.പ്രമോദ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി.ജിജി മോൾ സ്വാഗതവും കേരള ബാങ്ക് ഒറ്റപ്പുന്ന ബ്രാഞ്ച് മനേജർ മിനിമോൾ നന്ദിയും പറഞ്ഞു. ബാങ്ക് ഭരണസമിതി അംഗങ്ങൾ,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.