ഹരിപ്പാട്: മുട്ടം വിജ്ഞാനവികാസിനി വായനശാലയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ 30-ാം ചരമവാർഷികദിനത്തിൽ “ബഷീർ അനുസ്മരണം”നടത്തി. വായനശാലാ പ്രസിഡന്റ് ജോൺ തോമസ് അദ്ധ്യക്ഷനായി. കെ.സോമനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ബഷീർ കൃതികളെ സംബന്ധിച്ച അവലോകന പ്രസംഗം ടി.വി വിനോബും,അനുസ്മരണ പ്രസംഗം കെ.വിശ്വപ്രസാദും നടത്തി. എം.കെ മണികുമാർ, രഘു കളത്തിൽ, ജി.ഹരികുമാർ, കെ.ശശാങ്കൻ, കെ.എം വിശാൽ, ഗോപിനാഥപിള്ള, എന്നിവർ സംസാരിച്ചു.