ഹരിപ്പാട്: ഫയർ സ്റ്റേഷനിലേക്കുള്ള വഴിയുടെ വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതായി രമേശ് ചെന്നിത്തല എം.എൽ.എയുടെ ചോദ്യത്തിന് റവന്യൂ വകുപ്പ് മന്ത്രി നിയമസഭയിൽ മറുപടി നൽകി. കാർത്തികപ്പള്ളി താലൂക്കിലെ ചിങ്ങോലി വില്ലേജിൽ ഉൾപ്പെട്ട 0.54 ആർസ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഈ ഭൂമിയുടെ സാമൂഹ്യ പ്രത്യാഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും റവന്യൂ മന്ത്രി അറിയിച്ചു. ഭൂമിയേറ്റെടുത്ത് കഴിഞ്ഞാൽ ഉടൻ തന്നെ പുതിയ കെട്ടിടത്തിന്റെ ഭരണാനുമതിക്കായുള്ള നടപടികൾ ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.