മാവേലിക്കര: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഈ കാലയളവിൽ പണി തുടങ്ങിയ ജലവൈദ്യുതി പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് , കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ മാവേലിക്കര ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. എം.എസ്.അരുൺകുമാർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കെ.മോഹനൻ ഉണ്ണിത്താൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.പി.പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി റ്റി.ജി.ബാലനാചാരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി.ഗോപിനാഥപിള്ള കണക്കും അവതരിപ്പിച്ചു. എൻ.രമാഭായി, എസ്.രാജേന്ദ്രൻ, ജി.പ്രഭാകരൻ, ജി.എസ്.ഉദയകുമാർ, എ.അനിൽ,സി.ജി.ജോഷി, എ.നിസാറുദീൻ, പി.സുജിത്ത്കുമാർ, കെ.വി.ശിവപ്രസാദ്, കെ.അശോകൻ, കെ.കെ.ശ്രീഘോഷ്, പി.സോമൻ, എം.ആർ.ബാലകൃഷ്ണപിള്ള, കെ.വി.ജോൺ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.ജി. ബാലനാചാരി (പ്രസിഡന്റ്), കെ.വി.ജോൺ, ടി.ആർ.മുരളീധരൻ നായർ, കെ. അശോകൻ (വൈസ് പ്രസിഡന്റന്മാർ), കെ.കെ.ശ്രീ ഘോഷ് (സെക്രട്ടറി), ഡി.രവികുമാർ (അസി.സെക്രട്ടറി), എം .വിശ്വകുമാർ, സി.അശോക രാജ്, സി.എൻ. വിമലമ്മ (ജോ.സെക്രട്ടറി), ജി. ഗോപിനാഥപിള്ള (ട്രഷറർ), കെ.മോഹനൻ ഉണ്ണിത്താൻ (സംസ്ഥാന കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.