ഹരിപ്പാട്: ലയൺസ് ക്ലബ് ഒഫ് ഹരിപ്പാടിന്റെ നേതൃത്വത്തിൽ പ്രമുഖ ഡോക്ടർമാരെ ആദരിച്ചു. മുതിർന്ന ഡോക്ടർമാരും ക്ലബ് അംഗങ്ങളുമായ ഡോ.എൻ.രമേശ്, ഡോ.ടി.ഡി ശോഭന, ഡോ.എം.ആർ രവീന്ദ്രൻ, ഡോ.ഷാം ഗോപാൽ, ഡോ.സുപ്രഭ എന്നിവരെയും കരുവാറ്റയിലെ ആദ്യ കാല നെഞ്ച് രോഗ വിദഗ്ദ്ധനായ ഡോ.മുഹമ്മദ് കുഞ്ഞു എന്നിവരെയാണ് ആദരിച്ചത്. ഹരിപ്പാട് ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. സജിതമ്പാൻ, സെക്രട്ടറി എസ്. ശാന്തികുമാർ, ട്രഷറർ. കെ.ശശീന്ദ്രൻ, ഡിസ്ട്രിക്ട് ക്യാബിനറ്റ് സ്പെഷ്യൽ സെക്രട്ടറിമാരായ ആർ.ഹരീഷ് ബാബു, സി.സുഭാഷ് എന്നിവർ ചേർന്നാണ് ആദരിച്ചത്.