കായംകുളം : ടിവിയുടെ റിമോട്ട് കൺട്രോളർ അമ്മ നൽകാത്തതിന്റെ പേരിൽ 13കാരൻ തൂങ്ങി മരിച്ചു. കണ്ടല്ലൂർ വില്ലേജിൽ കണ്ടല്ലൂർ വടക്കുമുറിയിൽ കരിപ്പൊലിൽ വീട്ടിൽ തങ്കച്ചൻ -സിന്ധു ദമ്പതികളുടെ മകൻ ആദിത്യനെയാണ് ഇന്നലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് ടിവി വയ്ക്കാൻ റിമോട്ട് കൺട്രോളർ അമ്മ നൽകിയിരുന്നില്ല. പിന്നാലെ ആദിത്യൻ മുറിയിൽ കയറി വാതിലടച്ചു. ഇതിനു ശേഷം മുറിക്കുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി
മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എൻ.ആർ.പി.എം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സഹോദരൻ : അശ്വിൻ.