ആലപ്പുഴ : കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പൊതുവിപണിയിൽ പരിശോധന നടത്തി. വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും ലൈസൻസുകൾ യഥാസമയം പുതുക്കിസൂക്ഷിക്കണമെന്നും നിർദ്ദേശം നൽകി. സപ്ലൈ ഓഫീസർ ജി.ആർ.ജയന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ റേഷനിംഗ് ഇൻസ്‌പെക്ടർമാരായ വി.സന്തോഷ്‌കുമാർ, എസ്.ശ്രീകല, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ പി.പ്രവീൺ, ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് പി.ബി.ഷിബി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.