പൂച്ചാക്കൽ : പള്ളിപ്പുറം തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി എന്നീ ഗ്രാമപഞ്ചായത്തുകളിൽ മൂന്നു ദിവസമായി മുടങ്ങിയ കുടിവെള്ളം ഇന്ന് ഉച്ചയോടെ ലഭ്യമാകും. പാണാവള്ളി ആലുങ്കൽ ബസാറിനു സമീപം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിക്കയുടെ ശുദ്ധജല വിതരണ പമ്പിംഗ് ജി.ആർ.പി പെെപ്പ് പൊട്ടിയത്. ഇതിനെ തുടർന്ന് പമ്പിംഗ് നിർത്തി വെക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ കുടിവെള്ളം കിട്ടായായതോടെ ജനങ്ങൾ നെട്ടോട്ടത്തിലായിരുന്നു. പള്ളിപ്പുറം വടക്കുംകര ജംഗ്ഷനു സമീപവും പൈപ്പു പൊട്ടി ശുദ്ധജലവിതരണം അവതാളത്തിലാണ്.