എരമല്ലൂർ: ചന്തിരൂർ മലയാള സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അരൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ എസ് എസ് എൽ സി, പ്ളസ് ടു, ഡിഗ്രി തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും മഴക്കാല ജലജന്യ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നടത്തി
പ്രസിഡന്റ് കെ.വി.സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കവിത ശരവണൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആദിത്യ വിജയൻ, രാധിക ആർ.നായർ എന്നിവർ ക്ലാസെടുത്തു. വിജി,എൻ.സി.ഷാജിമോൻ,കെ.എസ്.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.