ambala

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ആര്യാട് സ്വദേശിയുടെ കണ്ണുകൾ ദാനം ചെയ്തു. ശ്വാസകോശ സംബന്ധമായ അസുഖത്തേതുടർന്ന് മരിച്ച സൗത്ത് ആര്യാട്, കാട്ടുങ്കൽ നെടിയാം പോളയിൽ സി.കെ. ബാലകൃഷ്ണന്റെ (82)കണ്ണുകളാണ് ദാനം ചെയ്തത്. ഡോ. ബിനുജ യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വാർഡിലെത്തി സ്വീകരിച്ച കണ്ണുകൾ നേത്രബാങ്കിലേക്ക് മാറ്റി. സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: വി.എൻ.സരസ്വതി. മക്കൾ: പ്രതീഷ്, പ്രവീണ .