മാന്നാർ: കുരട്ടിക്കാട് തേവരിക്കൽ ശ്രീ മഹാദേവക്ഷേത്രത്തിൽ 22മുതൽ 28വരെ നടക്കുന്ന ശ്രീ മഹാരുദ്ര യജ്ഞത്തിന്റെ യജ്ഞശാലയുടെ കാൽനാട്ട് കർമ്മം നടത്തി. മേൽശാന്തി ഹരികുമാർ എമ്പ്രാന്റെ മുഖ്യ കാർമ്മികത്വത്തിൽ ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യകാര്യദർശി രാധാക്യഷ്ണൻ നമ്പൂതിരി കാൽനാട്ടു കർമ്മം നിർവഹിച്ചു. യജ്ഞസമിതി ചെയർമാൻ ആർ.വെങ്കടാചലം, വർക്കിംഗ് ചെയർമാൻ കെ.എസ് മഹേശ്വരകുമാർ, ജനറൽ കൺവീനർ ആർ.അജീഷ്, യജ്ഞ സംയോജകൻ മാന്നാർ സുരേഷ്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.സി സുരേഷ്‌കുമാർ, സെക്രട്ടറി ആർ.വിശാഖ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ എൻ.രാഘുനാഥൻ നായർ, കൺവീനർഎ.ടി സതീഷ്‌കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്.ശ്യാംകുമാർ എന്നിവരുടെയും നൂറുകണക്കിന് ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. തുടർച്ചയായി 8 തവണ മഹാരുദ്രയജ്ഞം നടന്ന കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തേവരിക്കൽ ക്ഷേത്രം. പതിനൊന്ന് മഹാരുദ്രങ്ങൾ പൂർത്തിയാക്കി 2027ലാണ് അതിരുദ്രത്തിന് വേദിയാകുക.