അമ്പലപ്പുഴ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ സ്ഥാപിച്ചിരിക്കുന്ന എം.സി.എഫിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടികിടക്കുന്നതിൽ പ്രതിഷേധിച്ചു ബി.ജെ.പി പതിനേഴാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഏരിയ ജനറൽ സെക്രട്ടറി സനൽ ഉദ്ഘാടനം ചെയ്തു ബി.ജെ.പി പതിനേഴാം വാർഡ് കമ്മിറ്റി പ്രസിഡന്റ് രതീഷ് രാജു അദ്ധ്യക്ഷനായി. യുവമോർച്ച അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ലെതിൻ കളപ്പുരക്കൽ മുഖ്യപ്രഭാഷണം നടത്തി .ഏരിയ പ്രസിഡന്റ് രാജേഷ്, വാർഡ് കമ്മിറ്റി സെക്രട്ടറി പ്രവീൺ, കണ്ണൻ, സോണി, സരിൻ, തുടങ്ങിയവർ സംസാരിച്ചു.