ആലപ്പുഴ : എ.ഐ.എസ്.എഫ് കളർകോട് മേഖല സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ് തുളസീധരൻ ഉദ്ഘാടനം ചെയ്തു. വാമദേവൻ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വൈശാഖ് സ്വാഗതം പറഞ്ഞു. ആലപ്പുഴ മണ്ഡലം പ്രസിഡന്റ് തൻസിൽ, ജില്ലാ കമ്മിറ്റ അംഗം അരവിന്ദ്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം മോഹനചന്ദ്രൻ, എ.ഐ.വൈ.എഫ് കളർകോട് മണ്ഡലം കമ്മിറ്റി അംഗം ദിലു എന്നിവർ സംസാരിച്ചു. മേഖല പ്രസിഡന്റായി അക്ഷയ സെക്രട്ടറിയായി അഗീൻ കൃഷ്ണ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.