അമ്പലപ്പുഴ: പറവൂർ പബ്ലിക് ലൈബ്രറി അക്ഷരാനുമോദന പരിപാടി എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. മികച്ച വിജയശതമാനം കൈവരിച്ച പറവൂർ ഗവ. എച്ച്. എസ്. എസ്, സെചതദത ജോസഫ്സ് എച്ച് .എസ് സ്കൂളുകൾക്കുള്ള അനുമോദനവും, എസ്. എസ് .എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയികൾക്കുള്ള സ്കോളർഷിപ്പുകളും വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡോ. എസ്. അജയകുമാർ അദ്ധ്യക്ഷനായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, എസ്.ഡി കോളേജ് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. എസ്.ലക്ഷ്മി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എച്ച് .സുബൈർ, സെന്റ് ജോസഫ്സ് എച്ച്. എസ് എച്ച്. എം സെബാസ്റ്റ്യൻ കാർഡോസ്, പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അസി. എ .പി .ബൈജു ബാസ്റ്റിൻ, ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.സി.അജിത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.വി .രാഗേഷ് സ്വാഗതം പറഞ്ഞു.