കളങ്ങര : വായനാ പക്ഷാ ചാരണത്തിന്റ സമാപ നത്തിന്റെ ഭാഗമായി കളങ്ങര -പുതുക്കരി യുഗതാര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന ഐ.വി ദാസ് അനുസ്മരണവും എസ്.എസ്.എൽ.സി,പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കലും ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.ഡി.രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ.അജികുമാർ വിദ്യാർത്ഥികളെ അനുമോദിച്ചു. ആർട്ടിസ്റ്റ് ടി.വി.ഗീത, ബാലവേദി കോർഡിനേറ്റർ ശ്രീരാഗ് സജീവ്, ലൈബ്രേറിയൻ സന്ധ്യാ വിജു എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി സി.കെ.പ്രസന്നകുമാർ സ്വാഗതവും, ബാലവേദി വൈസ് പ്രസിഡന്റ് ശ്രീഹരി നന്ദിയും പറഞ്ഞു.