asdw

പൂച്ചാക്കൽ: അരൂകുറ്റി മർച്ചന്റ് അസോസിയേഷൻ വ്യാപാരികളുടെ മക്കൾക്കും വ്യാപാര സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന ജീവനക്കാരുടെ മക്കൾക്കും ഏർപ്പെടുത്തിയ മെരിറ്റ് അവാർഡ് പ്രസിഡന്റ് സി.കെ.അഷ്റഫ് വിതരണം ചെയ്തു. ട്രഷറർ എം.എച്ച്.ഇസ്മയിൽ കുട്ടി, ജനറൽ സെക്രട്ടറി വി.സി.രാജേന്ദ്രൻ സെക്രട്ടറി പി.കെ.ഫസീർ, വൈസ് പ്രസിഡന്റ് ടി.എസ്.നാസിമുദ്ധിൻ, എൻ.എ.സക്കരിയ , ബാബു ചെമ്മാ ത്തിൽ,അബ്ദുൽ കരീം, ബിലാൽ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.