അമ്പലപ്പുഴ: റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റോഡിലെ കുഴിയിൽ മീനിനെ നിക്ഷേപിച്ചു പ്രതിഷേധിച്ചു. കുതിരപ്പന്തി വാർഡിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ബീച്ച് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനിനെ ഇട്ട് പ്രതിഷേധിച്ചത്. പ്രതിഷേധ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അർജുൻ ഗോപകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി ഭാരവാഹിയായ ബഷീർ കോയാപറമ്പിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റഹീംവെറ്റക്കാരൻ, യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡന്റ് മനീഷ് എം.പുറക്കാട്, കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽജലീൽ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.യു നേതാക്കളായ തൻസിൽ നൗഷാദ് ,സെയ്നുൽആബീദീൻ, ഷാരോൺ ഷാജി,മുഹമ്മദ്ഇല്യാസ്, ഷാഹിദ് ,അജ്മൽ വസീം, ഫറാസ് ഷാൻ, ബിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.