photo

ആലപ്പുഴ : പ്ളസ് ടു വിദ്യാർത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം പെരിങ്ങാല നടക്കാവ് ചാങ്കൂർ പടീറ്റതിൽ മധുസൂദനൻ (മനു-36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം. വീടിന് സമീപത്തുള്ള റോഡിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്ത് ബൈക്കിൽ എത്തിയ മധുസൂദനൻ മാവേലിക്കരക്ക് പോകാനുള്ള വഴി ചോദിക്കുന്നതിനിടെ നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് മാവേലിക്കര പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചു. കായംകുളം എരുവയിൽ ബാർബർ ഷോപ്പ് നടത്തുന്ന മധുസൂദനന്റെ പേരിൽ കരീലക്കുളങ്ങര, കനകക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധികളിലും സാമാനമായ കുറ്റകൃത്യത്തിന് കേസുകൾ ഉണ്ട്. മാവേലിക്കര സി.ഐ എസ്.ബിജോയ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജിത് കുമാർ, അരുൺ ഭാസ്‌ക്കർ, സിവിൽ പൊലീസ് പൊലീസ് ഓഫീസർമാരായ ജിതിൻ കൃഷ്ണ, അനന്തമൂർത്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.