മുഹമ്മ : ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണവും താലൂക്ക് തല സമാപന സമ്മേളനവും ലൈബ്രറി കൗൺസിൽ മുൻ ജില്ലാ സെക്രട്ടറി എസ് വി ബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് വിദ്വാൻ കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐ വി ദാസ് അനുസ്മരണം എൻ പി രവീന്ദ്രനാഥ് നടത്തി. സാംസ്ക്കാരിക പ്രവർത്തകരെ വീടുകളിൽ ചെന്ന് ആദരിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ തുടങ്ങിയത് ഐ വി ദാസ് ആയിരുന്നുവെന്ന് രവീന്ദ്രനാഥ് പറഞ്ഞു. ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി നന്ദകുമാർ, പി.വി ദിനേശൻ, എൻ.ടി.ഭാസ്ക്കരൻ, വി.കെ മോഹനൻ എന്നിവർ പ്രസംഗിച്ചു.