കുട്ടനാട് : ഊരുക്കരി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം ആഭിമുഖ്യത്തിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം താലൂക്ക് ലൈബ്രറി സെക്രട്ടറി മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. ലൈബ്രറി താലൂക്ക് എക്സിക്യൂട്ടിവ് അംഗം വി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രമോദ് ചന്ദ്രൻ, ലൈബ്രറി വൈസ് പ്രസിഡന്റ് എസ്. രവീന്ദ്രൻ,സെക്രട്ടറി സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.