asaq

എരമല്ലൂർ : ഹൈമാസ്റ്റ് ലൈറ്റ് മി​ഴി​യടച്ചി​ട്ട് ഒരു വർഷം പി​ന്നി​ട്ടി​ട്ടും തെളി​ക്കാൻ നടപടി​യുണ്ടാകാത്തതി​നാൽ എരമല്ലൂർ ജംഗ്ഷൻ ഇരുട്ടി​ൽ.

നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും പ്രതിഷേധ സമരങ്ങൾ നടത്തുകയും ചെയ്തിരുന്നതാണ്.
ആകാശപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടു പാതയോര വഴിവിളക്കുകൾ പിഴുതു മാറ്റിയെങ്കിലും ഗ്രാമപ്പഞ്ചായത്ത് ബദൽ സംവിധാനങ്ങൾ കൈക്കൊണ്ടിട്ടില്ല .സമീപ പഞ്ചായത്തുകളിൽ താത്കാലികമായി ലൈറ്റുകൾ തെളിച്ചിട്ടുമുണ്ട്. രാത്രി കാലങ്ങളിൽ എരമല്ലൂരി​ൽ ജംഗ്ഷൻ ഏതെന്ന് തിരിച്ചറിയാൻ കഴിയാതെ വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നു. ആകാശപ്പാതയുടെ തൂണുകൾ സ്ഥാപിക്കുന്നതിനായി മീഡിയനി​ൽ ഇരുമ്പ് മറകൊണ്ടുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചു ഒരു വരി പാതയാക്കിയതോടെ ജംഗ്ഷനി​ൽ യൂ ടേൺ ഏതെന്ന് തിരിച്ചറിയാൻ കഴിയാറി​ല്ല. വാഹനങ്ങൾ മുന്നോട്ടു നീങ്ങിയ ശേഷം പിന്നിലോട്ടു എടുക്കേണ്ടി​വരുന്നത്. ഒരുവരിപ്പാതയിലെ ഗതാഗതസ്തംഭനത്തിനും അപകട സാധ്യതക്കും കാരണമാകും.