മുഹമ്മ:ശാന്തിഗിരി ആശ്രമത്തിന്റെയും മണ്ണഞ്ചേരി ഗവ.സിദ്ധ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സിദ്ധ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഴക്കാല പകർച്ചവ്യാധി പ്രതിരോധ പരിപാടിയുടെ മണ്ണഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.സംഗമിത്ര ,പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അജിത്കുമാർ, വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, സ്വാമി ജഗത് രൂപൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ഉല്ലാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉദയമ്മ, ഡോ.കൃഷ്ണപ്രീയ, ഡോ. രോഹിണി, ഡോ.അപർണാ ധനപാലൻ, ഡോ.കൃഷ്ണപ്രിയ, വി.അജിത്കുമാർ, പഞ്ചായത്തംഗം ലതിക തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സൗജന്യ മഴക്കാല പകർച്ചവ്യാധി പ്രതിരോധ സിദ്ധ മെഡിക്കൽ ക്യാമ്പ് നടത്തി.