ആലപ്പുഴ: മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ഒഴിവിലേക്ക് അടിയന്തരമായി നിയമനം നടത്തണമെന്ന് മന്ത്രി വീണാ ജോർജിന് നൽകിയ കത്തിൽ കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. വേണ്ടത്ര ഡോക്ടർമാരില്ലാത്തതിനാൽ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിന്റെ സുഗമായ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിന്റെ മെയ്ന്റനൻസ് ജോലികൾ നടക്കാത്തതിനാൽ കോടി കണക്കിന് രൂപ ചെലവാക്കി പണി ചെയ്ത കെട്ടിടങ്ങളും വാങ്ങിയ ഉപകരണങ്ങളും നശിക്കുന്ന സാഹചര്യമാണ്. സർക്കാർ അടിയന്തര ഇടപെടൽ നടത്തി ആരോഗ്യ വകുപ്പിന് കീഴിലെ കെട്ടിടങ്ങളുടെ മെയ്ന്റനൻസ് കൂടി പൊതുമരാമത്തു വകുപ്പ് ഏറ്റെടുക്കുന്നത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടു.