കുട്ടനാട് : ഒരുമാസം മുമ്പ് സർക്കാർ നിർത്തലാക്കിയ പുളിങ്കുന്ന് ജങ്കർ സർവ്വീസ് എത്രയും വേഗം പുനസ്ഥാപിക്കണമെന്നാ വശ്യപ്പെട്ട് 11ന് രാവിലെ 10ന് പുളിങ്കുന്ന് ആറിന് കുറുകെ വള്ളത്തിലും വെള്ളത്തിലുമായി നൂറ് കണക്കിന് ആളുകളെ അണിനിരത്തിക്കൊണ്ട് ജങ്കാർ സമ്പാദക സമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർക്കും.
പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് നീനു ജോസഫ് സമരം ഉദ്ഘാടനം ചെയ്യും.പി ആർ.സതീശൻ , എ. എസ് വിശ്വനാഥൻ, ബാബു വടക്കേകളം , ജോൺ സി.ടിറ്റോ , സിബി ജോൺ , ജോളി ജോസഫ് തേവലക്കാട് , റ്റി.ശശി, ബിജു സേവ്യർ, ടോജോ മാത്യു, ജോയിച്ചൻ വട്ടപ്പറമ്പ്, ഷാരോൺ ടിറ്റോ എന്നിവർ സംസാരിക്കും..