ഹരിപ്പാട് : ചിങ്ങോലി യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ നമ്മളിടം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വായനശാല റീഡിംഗ്റൂം ജനസേവനകേന്ദ്രം പൊതുജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ എന്നിവ നൽകുന്നതിനുള്ള കേന്ദ്രം ആയിട്ടാണ് യുവജന കൂട്ടായ്മയുടെ പേരിൽ നമ്മളിടം നടപ്പിലാക്കിയിരിക്കുന്നത്. എൻ.ഡി.പി.സി ജംഗ്ഷന് കിഴക്കുവശം തുറന്നു പ്രവർത്തനം ആരംഭിച്ച നമ്മളിടത്തിൽ ബഹുജനങ്ങൾക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കും. ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് മിഥിൻ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ആർ.രഞ്ജിത്ത്, കെ.സിനുനാഥ്, വിപിനാചന്ദ്രൻ, ആൾ ഗോപി, ബി.കൃഷ്ണകുമാർ, കെ ശ്രീകുമാർ, ഒ.എം.സാലി, എ.എം.നൗഷാദ്, എസ്.സന്ദീപ്, പ്രസന്നൻ എന്നിവർ സംസാരിച്ചു.