മാന്നാർ : മേൽപ്പാടം സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ മാർ കുര്യാക്കോസ് സഹദായുടെയും മോർത്ത് യൂലിത്തിയമ്മയുടെയും തിരുനാളാഘോഷത്തിനു ഫാ.ഗീവർഗീസ് സാമുവലിന്റെ കാർമികത്വത്തിൽ കൊടിയേറി. വിപുലമായ പെരുന്നാൾ ആഘോഷം 14, 15 തീയതികളിൽ നടക്കും. 14ന് വൈകിട്ട് 4.30ന് സന്ധ്യാ നമസ്കാരം, 5.0ന് ഭക്തിനിർഭരമായ റാസ. 15ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് വിശുദ്ധ കുർബാന എന്നിവ നടക്കും.