dawq

ചേർത്തല : ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയവർ ഒറ്റയ്ക്കും കൂട്ടമായും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്കെതിരെ അധിഷേപ വാക്കുകൾ പ്രയോഗിച്ചത് അംഗീകരിക്കാൻ ആവില്ലെന്ന് 519-ാം നമ്പർ തൈക്കൽ ശാഖ പ്രതിഷേധം അറിയിച്ചു. യോഗത്തിൽ പ്രസിഡന്റ്‌ എം.പി നമ്പ്യാർ, സെക്രട്ടറി കെ.ജി ശശിധരൻ, യൂണിയൻ കമ്മിറ്റി മെമ്പർ ടി.എം. ഷിജിമോൻ, കമ്മിറ്റി അംഗങ്ങളായ ടി.എം സജു, സി.വി.സന്തോഷ്‌കുമാർ, പി. രമണൻ, എസ്.പി. സാബു, സിജിത്ത്, പ്രസന്ന, അജിതകുമാരി, ഉഷ എന്നിവർ സംസാരിച്ചു.