ghh

ഹരിപ്പാട്: സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ് ആസ്ഥാന മന്ദിര ഉദ്ഘാടനം രമേശ്‌ ചെന്നിത്തല നിർവ്വഹിച്ചു. പ്രവർത്തന പരിചയവും സംഘടിത ബലവും കൊണ്ട് ജന്മഭൂമിയേയും സ്വജനങ്ങളേയും സേവിക്കണം എന്ന തത്ത്വം ഉൾകൊള്ളുകയും മറ്റുള്ളവർക്ക് പകർന്ന് നൽകുകയും ചെയ്ത പട്ടാളക്കാരെ രമേശ് ചെന്നിത്തല അഭിവാദ്യം ചെയ്തു . ചിങ്ങോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പദ്മശ്രീ ചടങ്ങിൽ പങ്കെടുത്തു. മൂന്ന് കുടുംബങ്ങൾക്ക് സംഘടനയുടെ പേരിൽ ഉള്ള ധന സഹായ വിതരണവും രമേശ് ചെന്നിത്തല നിർവഹിച്ചു.