photo

ആലപ്പുഴ : ചെറുതന ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ചെറുതന പഞ്ചായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഡയാലിസിസ് രോഗികൾക്കായുള്ള ചികിത്സാ സഹായത്തിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം പ്രസിഡന്റ് എബി മാത്യു നിർവഹിച്ചു. ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ആർ.ജയകൃഷ്ണൻ, സെക്രട്ടറി എബി ചെറുതന, ട്രഷറർ അരുൺ വിജയൻ എന്നിവർ സംസാരിച്ചു. ജിഷ, സനൽ തോമസ്, ബിലാൽ, ജിജോ തുടങ്ങിയവർ പങ്കെടുത്തു.