s

ഹരിപ്പാട്: നടുവട്ടം വി.എച്ച്.എസ്.എസിൽ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നടത്തിയ ഏകദിനക്യാമ്പ് വാർഡ് മെമ്പർ ബിജു കൃഷ്ണ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് സാജൻ പനയറ അദ്ധ്യക്ഷനായി. സീനിയർ അദ്ധ്യാപിക എൻസി മത്തായി സ്വാഗതം പറഞ്ഞു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ.ശ്രീലേഖ നന്ദി പറഞ്ഞു. ഹുസൈൻ അബ്ദുൾ മജീദിന്റെ നേതൃത്വത്തിൽ ലൈഫ് സ്കിൽ സെഷനും, എൻ.എസ്.എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ അങ്കണവാടി ശുചീകരണവും മഴക്കാല രോഗ പ്രതിരോധ ബോധവത്കരണവും നടത്തി.