അരൂർ : എൽ.എൽ.ബിക്ക് പിന്നാലെ എൽ.എൽ.എമ്മിലും റാങ്ക് നേടി സഞ്ജന സജീവ്. അരൂർ പഞ്ചായത്ത് ഇരുപതാം വാർഡിൽ ചുങ്കത്ത് വീട്ടിൽ സജീവ് മാത്യുവിന്റെയും ഗ്രേസ് ലിജി സജീവിന്റെയും മകളായ അഡ്വ.സഞ്ജന സജീവ് ഇത്തവണ രണ്ടാം റാങ്ക് നേടിയത് മഹാത്മാഗാന്ധി സർവകലാശാലയുടെ എൽ. എൽ.എം പരീക്ഷയിലാണ്. വർഷങ്ങൾക്ക് മുമ്പ് എൽ.എൽ.ബി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി വിജയിച്ചിരുന്നു. എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളേജിൽ പഠിച്ചാണ്. സഞ്ജന സജീവ് എൽ.എൽ.എം പരീക്ഷ എഴുതിയത്. ജുഡീഷ്യൽ ഓഫീസറാകാനാണ് താല്പര്യം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന അമ്മയുടെ പ്രോത്സാഹനത്തിലാണ് സഞ്ജന നിയമ ബിരുദ പഠനത്തിന് ചേർന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള നൈപുണ്യവും പഠനത്തിന് ഏറെ സഹായിച്ചു .അരൂർ ഔവർ ലേഡി ഓഫ് മേഴ്സി സ്കൂളിലാണ് പഠിച്ചത്. നിയമ ബിരുദങ്ങൾ സമ്പാദിച്ചത് പൂത്തോട്ട ശ്രീനാരായണ കോളജിൽ നിന്നാണ്. അവിടെത്തന്നെ അദ്ധ്യാപികയായി ചേർന്ന് കൂടുതൽ പരിചയ സമ്പത്തു നേടി ജുഡീഷ്യൽ ഓഫീസർ ടെസ്റ്റ് എഴുതാൻ കാത്തിരിക്കുകയാണ് സഞ്ജന. അനുജൻ അഗസ്റ്റിൻ സഞ്ജയും സഹോദരിയുടെ പാത പിന്തുടർന്ന് നിയമ ബിരുദ പഠനത്തിന് ചേർന്നു.