photo

ചാരുംമൂട്: വേടരപ്ലാവ് കൈരളി ഗ്രന്ഥശാല ആൻഡ് വായനശാലയിൽ വായന പക്ഷാചരണ സമാപനവും കെ.മുരളീധരൻ നായർ വിദ്യാഭ്യാസ അവാർഡ് ദാനവും നടന്നു. ഡോ.എൻ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ചാരുംമൂട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുത്ത വീടുകളിൽ പുസ്തകം എത്തിക്കുന്ന പദ്ധതിയും ഗ്രന്ഥശാല ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും പഞ്ചായത്തംഗം ടി.മന്മഥൻ നിർവഹിച്ചു. ദേശീയ അവാർഡ് ജേതാവ് കെ. മുരളീധരൻ നായർ സ്മാരക വിദ്യാഭ്യാസ അവാർഡ് എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഞ്ജലി, മേഘമോഹൻ എന്നിവർക്ക് സമ്മാനിച്ചു. പി.ബി.ഹരികുമാർ, കെ.പി.പാവുമ്പ , രവീന്ദ്രൻ നായർ ഈശ്വരീയം, ഓമനക്കുട്ടൻ പിള്ള, കുഞ്ഞുമോൻ ജോവില്ല, വി.ഭാർഗവകുറുപ്പ്, ഗോപിനാഥൻ പിള്ള, ശശികല എന്നിവർ സംസാരിച്ചു.