photo

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കിടങ്ങാംപറമ്പ് 12 എ ശാഖയുടെ വാർഷിക പൊതുയോഗം സമുദായത്തിന്റെ അഭിമാനം വീണ്ടെടുക്കാൻ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക്, പൂർണ പിന്തുണ പ്രഖ്യാപിച്ചുള്ള പ്രമേയം ഐക്യകണ്ഠ്യേന പാസാക്കി. പൊതുയോഗത്തിൽ 170-ാം മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ് ജി.മോഹൻദാസിന്റെ അദ്ധ്യക്ഷത വഹിച്ചു. വാർഷിക പൊതുയോഗം യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം സെക്രട്ടറി പി.ഷാജി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.