മാവേലിക്കര:ഓണാട്ടുകര സാഹിതി നടത്തിയ സർഗവസന്തം കഥാകൃത്ത് വി.പി.ശിവകുമാർ അനുസ്മരണം കവയിത്രി രേഖ ആർ.താങ്കൾ ഉദ്ഘാടനം ചെയ്‌തു. സാഹിതി പ്രസിഡന്റ് ഡോ.മധു ഇറവങ്കര അദ്ധ്യക്ഷനായി. വി.പി.ശിവകുമാറിന്റെ ഛായാചിത്രം ആർ.പാർഥസാരഥി വർമ വരച്ചു കൈമാറി. മാദ്ധ്യമപ്രവർത്തകൻ എം.ജി.അരുൺ ചിത്രം വരച്ച പാർത്ഥസാരഥി വർമ്മയെ ആദരിച്ചു. ഡോണർ അംഗം കെ ആർ.പി.വള്ളികുന്നം, ഡോ.സുകുമാർ അഴിക്കോട് തത്വമസി അവാർഡ് ജേതാവ് സാഹിതി സെക്രട്ടറി സുരേഷ് വർമ, കാൻഫെഡ് പുരസ്‌കാര ജേതാവായ സാഹിതി ട്രഷറർ ജോർജ് തഴക്കര എന്നിവരെ ഡോ.മധു ഇറവങ്കര, പ്രൊഫ. വി.രാധാമണിക്കുഞ്ഞമ്മ, സുരേഷ് മണ്ണാറശാല എന്നിവർ ആദരിച്ചു. ജോയിന്റ് സെക്രട്ടറി ശശികുമാർ മാവേലിക്കര കാവ്യാർച്ചന നടത്തി. സരോജിനി ഉണ്ണിത്താന്റെ നന്മമരം നോവൽ പ്രൊഫ.വി.ഐ.ജോൺസൻ അവതരിപ്പിച്ചു. സാഹിതി വൈസ് പ്രസിഡൻറ് കെ.കെ സുധാകരൻ, പ്രോഗ്രാം കോർഡിനേറ്റർ ബിനു തങ്കച്ചൻ, നിർവാഹക സമിതിയംഗം ഉഷ അനാമിക എന്നിവർ സംസാരിച്ചു.