കുട്ടനാട് : ജാതി അടിസ്ഥാനത്തിൽ സെൻസസ് എടുത്ത് ആനുപാതിക ഭരണപ്രാതിനിത്യം ഉറപ്പാക്കണമെന്ന് അഖിലകേരള വിശ്വകർമ്മ മഹാസഭ കുട്ടനാട് താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.ആർ.ദേവരാജൻ യോഗം ഉദ്ഘാടനം ചെയ്തു. ഡയറ്കടർ ബോർ‌ഡ് അംഗം വി.എൻ. ദിലീപ്കുമാർ യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ഡി. ഗോപാലകൃഷ്ണൻ, സെക്രട്ടറി പി. എൻ. ധനേഷ് കുമാർ യൂണിയൻ നേതാക്കളായ വി.എൽ. മനോജ്, എം.എൻ. അജിത്ത് കുമാർ, കെ.ജി. ശശീധരൻ മഹിളാസംഘം നേതാക്കളായ വിമലാഓമനക്കുട്ടൻ, ജയാമനോജ്, രശ്മി സന്തോഷ്, കേരളാട്രഡീഷണൽ ആർട്ടിസാൻസ് യൂണിയൻ നേതാക്കളായ എ.പി.സുരേഷ് കുമാർ , കെ.കെ.മധു എന്നിവർ സംസാരിച്ചു.