ചേർത്തല: ആധുനിക സൗകര്യങ്ങളോടെ ചേർത്തല തെക്ക് 786-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൽ നിർമ്മിച്ച സുകൃതം എ.സി. കൺവെൻഷൻ സെന്റർ എൻ.എസ്.എസ്. പ്രസിഡന്റ് ഡോ. എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. കരയോഗം സെക്രട്ടറി പി.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എസ്.മുരളീകൃഷ്ണൻ,താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.ജയകൃഷ്ണൻ,ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ,പഞ്ചായത്ത് അംഗം സി.റോയ് മോൻ, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ.ലൂക്ക് പുത്തൻപറമ്പിൽ,എസ്.സി.ബി 1344-ാം പ്രസിഡന്റ് ജി.ദുർഗാദാസ്,വനിത യൂണിയൻ സെക്രട്ടറി ജയലക്ഷ്മി അനിൽകുമാർ,വി.എ.സേതു ലക്ഷ്മി എന്നിവർ സംസാരിച്ചു.