s

അമ്പലപ്പുഴ : കാർമ്മൽ പോളിടെക്നിക്ക് കോളേജിലെ 1995​-98 ഇലക്ട്രിക്കൽ ബാച്ചിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ കോളേജ് ചെയർമാൻ ഫാദർ തോമസ് ചൂളപറമ്പിൽ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരെ ചടങ്ങിൽ ഫലകം നൽകി ആദരിച്ചു. കോളേജിന് നൽകിയ ലാപ്‌ടോപ്പ് പ്രിൻസിപ്പൽ ഫാദർ ജെയിംസ് ദേവസ്യ ഏറ്റുവാങ്ങി. മുൻ പ്രിൻസിപ്പൽ കെ.സി.മാത്യു, അലുമ്നി അസോസിയേഷൻ സെക്രട്ടറി ജെഫിൻ ചാക്കോ, എക്സിക്യൂട്ടീവംഗം കെ.ആർ.രമേശൻ, ഷൺമുഖദാസ്, എസ്.ആർ രജീഷ്, ജോജി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.