dadsf

കറ്റാനം: റിട്ട.ഹെഡ്മാസ്റ്റർ ഭരണിക്കാവ് തെക്ക്, നിലയ്ക്കൽ എൻ.കെ ജോൺ (93) നിര്യാതനായി. കുറത്തികാട്, കരിപ്പുഴ, കരിമുളയ്ക്കൽ എം.എസ്.സി മാനേജ്മെന്റ് സ്കൂളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ 1ന് കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിയിൽ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ കാർമികത്വത്തിൽ.

ഭാര്യ :കുഞ്ഞുകുഞ്ഞമ്മ (റിട്ട: ടീച്ചർ പോപ്പ് പയസ് എച്ച്.എസ്.എസ് കറ്റാനം). മക്കൾ : എബി (ചെമ്പോണ്ട് കെമിക്കൽസ്, മുംബയ്), ബിനു (ലൈബ്രേറിയൻ, മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരം), ആനി ലീനോസ്. മരുമക്കൾ: ഷീന (ഇന്ത്യൻ കസ്റ്റംസ് മുംബയ് ), ലിബ ( സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ്, ആലപ്പുഴ), ലീനോസ് (ദുബായ്).